ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളി ഓഫീസിൽ സംഘടിപ്പിച്ച എരിയ കൺവെൻഷൻ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു.
കേളി ദവാദ്മി ഏരിയായെ
ടൗൺ യൂണിറ്റ് , സനയ്യ യൂണിറ്റ് എന്നീ പേരുകളിൽ വിഭജിച്ചു.
ബിനു പി പ്രസിഡന്റ്, സലിംനൂഹ് കണ്ണ് വൈസ് പ്രസിഡന്റ്,
ലിനീഷ് സെക്രട്ടറി, അനസ് ജോയിന്റ് സെക്രട്ടറി, സുൾഫി ട്രഷറർ,
സുനിൽകുമാർ
ജോയിന്റ് ട്രഷറർ
എന്നിവരെ ടൗൺ യൂണിറ്റ് ഭാരവാഹികളായി തെരെഞ്ഞെടുത്തു.
കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണൻ,ഹാരീസ്, ദവാദ്മി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി ഷാജി പ്ലാവിളയിൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എരിയവൈസ് പ്രസിഡന്റ് ബിനു നന്ദിയും പറഞ്ഞു.
![]()
