ബുറൈദ : ഒഐസിസി അൽഖസ്സീം സെൻട്രൽ കമ്മിറ്റി ഇന്ദിരാ ഗാന്ധി രക്ത സാക്ഷി ദിനം ആചരിച്ചു. പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ വെച്ചു നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡൻ്റ് അബദുൽ റഹിമാൻ തിരുർ അദ്ധ്യക്ഷത വഹിച്ചു . ജീവകാരുണ്യ പ്രവർത്തകനും ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുര്യൻ കോട്ടയം അനുസ്മരണ പ്രഭാഷണം നടത്തി. എന്റെ ഒരോ തുള്ളി രക്തവും ഇൻന്ത്യയുടെ ഐക്യത്തിനും രാഷ്ട്രത്തിന്റെ വളർച്ചയ്ക്കും വേണ്ടിയാണ് എന്ന് പറഞ്ഞ ഇന്ദിരാ ഗാന്ധി രാജ്യത്തെ ശക്തിപ്പെടുത്താൻ സ്വന്തം ജീവ രക്തം കൊണ്ട് ഇതിഹാസം തീർത്ത ധീരയായ ഭരണാധികാരി ആയിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഖുബൈബ് ഏരിയ കമ്മിറ്റി പ്രസിഡൻ്റ് മനോജ് തോമസ് പത്തനംതിട്ട , വൈസ് പ്രസിഡൻ്റ് മുജീബ് ഒതായി തുടങ്ങിയവർ സംസാരിച്ചു . ട്രഷറർ ഷിയാസ് കണിയാപുരം നന്ദി പറഞ്ഞു
![]()
