റിയാദ് :റിയാദില മാധ്യമ പ്രവർത്തകൻ മജീദ് പതിനാറുങ്കൽ രചിച്ച
ഖൽബിലെ കിനാവ്
സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ചെമ്മാട് മുൻസിപ്പൽ സ്വരാജ് കോംപ്ലക്സ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന പൊതു പരിപാടിയിൽ വെച്ച് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലികുട്ടി പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ ചെയർമാൻ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ്കുട്ടി,കെ പി എ മജീദ് എം എൽ എ, അഡ്വക്കറ്റ് പി എം എ സലാം, സുലൈഖ കാലൊടി, ഡെപ്യൂട്ടി ചെയർപേഴ്സൺ, ഇഖ്ബാൽ കല്ലുങ്ങൽ, സോനാ രതീഷ്,സി പി ഇസ്മായിൽ, സുഹ്റാബി,ഇ പി എസ് ബാവ, കാക്കടത്ത് അഹമ്മദ് കുട്ടി,പി കെ അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.ഈ സംഗീത ആൽബത്തിന് രചന നിർവഹിച്ചിരിക്കുന്നത് സൗദി പ്രവാസിയും മാധ്യമപ്രവർത്തകനുമായ
മജീദ് കെ പി പതിനാറ്ങ്ങലാണ്, സംഗീതം ഗഫൂർ എം കയ്യാം. ആൽബത്തിൽ പാടി അഭിനയിച്ചിരിക്കുന്നത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ഷഹജ പുളിക്കലും, മിസ്ന മഞ്ചേരിയും ആണ്, കൂടാതെ അക്കോ പുളിക്കൽ അതു പോലെ സിനിമാ രങ്ങത്തും ആൽബം രങ്ങത്തും ഉള്ള നിരവധി പേർ ഇതിൽ വേഷമിടുന്നു
ആൽബം സംവിധാനം ചെയ്യുന്നത് അഷ്റഫ് കെ പി പതിനാറ്ങ്ങൽ ആണ്
![]()
