റിയാദ് : റിയാദ് കലാഭവൻ ഓണം പൊടിപൂരം 2K25 വിപുലമായി ആഘോഷിച്ചു.
അൽ മദീന ഹൈപ്പർ മാർക്കറ്റിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഓണാഘോഷ പരിപാടിക്ക് ചെയർമാൻ കൃഷ്ണകുമാർ അദ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ഷഹനാസ് അബ്ദുൽ ജലീൽ ഉത്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷാരോൺ ഷെരീഫ് അമുഖ പ്രഭാഷണവും സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും പറഞ്ഞു.റിയാദ് കലാഭവൻ രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം,മുഹമ്മദ് അസീസ് ,എൻ ആർ കെ പ്രതിനിധി യഹിയ കൊടുങ്ങലൂർ,വൈസ് ചെയർമാൻ സിജോയ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ട്രഷർ നിസാം പൂളക്കുഴി നന്ദി അറിയിച്ചു. പ്രജീഷ് , മാത്യു ,ഫഹദ് ,രാജു പാലക്കട്,സജീർ ചിതറ ,ഷാജഹാൻ ,ഉണ്ണികൊല്ലം ,മുനീർ ,നജീബ് ,സലിം തലനാട് ,രാജീവ് സാഹിബ് ,നിഷ പത്തനംതിട്ട,പ്രോഗ്രാം സ്പോൺസേർസ് പ്രതിനിധികളും,റിയാദ് ഇന്ത്യൻ മീഡിയ പ്രതിനിധികളും , കൂടാതെ റിയാദിലെ പ്രമുഖ സാമൂഹിക ,സാംസ്കാരിക, രാഷ്ട്രീയ പ്രമുഖകർ പരിപാടിയിൽ പങ്കെടുത്തു.

![]()
