ജുബൈൽ ; മലയാളം മിഷൻ ദമാം മേഖല, ജുബൈൽ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.
എഴുത്തുകാരിയും ദമാം ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ലതിക അങ്ങേപ്പാട്ട് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് കൊട്ടിയം, നവോദയ ജുബൈൽ കുടുംബവേദി രക്ഷാധികാരി രഞ്ജിത് നെയ്യാറ്റിൻകര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ദ്ധ സമിതി ചെയർപേഴ്സൻ ഷാഹിദ ഷാനവാസും, ജുബൈൽ മേഖല കോർഡിനേറ്റർ സീമ ഗിരീഷും നേതൃത്വം നൽകി.
കുട്ടികൾ മലയാണ്മ ഗീതം ചൊല്ലിക്കൊണ്ട് സമാരംഭിച്ച ചടങ്ങുകളിൽ മലയാളം മിഷൻ അധ്യാപിക സെയിൻ കോയയുടെ നേതൃത്വത്തിൽ വിവിധ വിനോദ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. അധ്യാപിക ഷംന ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ഭാഷ പ്രതിജ്ഞ എടുത്തു. കഥകളും കവിതകളും കളികളുമായി അൻപതോളം കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ മലയാളം മിഷൻ ഭാഷാ ക്ലാസിനുള്ള തുടക്കം കുറിച്ചു. സാംസ്കാരിക പ്രവർത്തകൻ ജയൻ തച്ചമ്പാറ, ജുബൈൽ ഇന്റർനാഷണൽ സ്കൂൾ മലയാളം അധ്യാപകൻ സനൽ കുമാർ എന്നിവർ സന്നിഹിതരായി.
മലയാളം മിഷൻ പഠനകേന്ദ്രം കോഓർഡിനേറ്റർ സീമ ഗിരീഷ് സ്വാഗതം ആശംസിച്ചുകൊണ്ട് തുടങ്ങിയ പ്രവേശനോത്സവത്തിനു അദ്ധ്യാപിക ലിനിഷാ പ്രജീഷ് നന്ദി രേഖപ്പെടുത്തി.
മലയാളം മിഷൻ വർഷാവർഷം ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ സൗദി ചാപ്റ്റർ തലത്തിൽ സമ്മാനാർഹയായ ഗൗരി നന്ദയ്ക്കും ദമ്മാം മേഘല തലത്തിൽ സമ്മാനാർഹയായ അമേയ സുനിലിനും ജുബൈൽ മലയാളം മിഷൻ ‘എന്റെ മലയാളം ‘ പഠനകേന്ദ്രത്തിന്റെ സ്നേഹോപഹാരം കൈമാറി.
![]()
