ബുറൈദ : അർബുദ ബാധിതനായി തിരുവനതപുരം ആർ സി സി യിൽ ചികിത്സയിലുള്ള ബുറൈദയിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ മകനുള്ള ചികിത്സാ സഹായം ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി കൈമാറി.
ബുറൈദയിലെ ഒ ഐ സി സി ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ ഒ ഐ സി സി പ്രവർത്തകരിൽ നിന്നും സമാഹരിച്ച ചികിൽസാ സഹായ ഫണ്ട് പ്രസിഡൻ്റ് അബ്ദുൾ റഹ്മാൻ തിരൂർ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം മുഖ്യ രക്ഷാധികാരി സക്കീർ പത്തറ എന്നിവർ ചേർന്ന് കൈമാറി.
ഒ ഐ സി സി നേതാക്കളായ പി.പി.എം അശ്റഫ് കോഴിക്കോട്, അബദുറഹിമാൻ കാപ്പാട്, ഷിയാസ് കണിയാപുരം , അജിത്ത് കുമാർ, അമീസ് സ്വലാഹി, ലത്തീഫ് കൊട്ടിയം, നജുകുട്ടമ്പൂർ , അനസ് ഹമീദ്, സുധീർ കായംകുളം എന്നിവർ സന്നിഹിതരായിരുന്നു.
![]()
