ദോഹ : ഗൾഫ് മലയാളി ഫെഡറേഷൻ ഖത്തർ ഘടകം പുതിയ ഭരണസമിതി തിരഞ്ഞെടുത്തു.ദോഹ റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് ജി സി സി ചെയർമാൻ റാഫിപാങ്ങോട്ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
അഷ്റഫ് തംബുരിക്കണ്ടി(മുഖ്യ രക്ഷാധികാരി),മുസ്തഫ ദോഹ (കോഡിനേറ്റർ ),നിഷാദ് അബൂബക്കർ (പ്രസിഡന്റ് ), പ്രകാശ്. കെ സി (ജനറൽ സെക്രട്ടറി),റിച്ചു സിയാദ് (ട്രെഷറർ) റഹീം,ആര്യ സതീഷ് ( വൈസ് പ്രെസിഡന്റ്സ് ),ഹന നിഷാദ്, ഷബീർ (സെക്രട്ടറീസ് ),അമീൻ , എലിസബത്ത് , സുബാൽ (മീഡിയ)അലക്സ് ബാബു , അസ്ഹർ, മനോജ് (ഇവന്റ് കോഡിനേറ്റർമാർ) മഞ്ജു M ,അജിത കുമാരി (വനിത കോഡിനേറ്റർസ് )എന്നിങ്ങനെ 56 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്.
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തകരായി മിനു സുബിത്ത് , നൗഷാദ് (ആഘോളവർത്ത) തുടങ്ങിയവർ നേതൃത്വം വഹിക്കും.
ഖത്തറിലെ പ്രവാസികളുടെ തൊഴിൽ ഇടങ്ങളിൽ ഉണ്ടാവുന്ന വിഷയങ്ങളിൽ, ഇന്ത്യൻ എംബസിയുമായി സഹകരിച്ച് പ്രവാസികളുടെ ഉന്നമനത്തിനും സൗഹൃദത്തിനും ഖത്തറിലെ നിയമവ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കുവാനും കൃത്യമായി ബോധവൽക്കരണം നൽകുവാനും സംഘടന നേതൃത്വം വഹിക്കുമെന്ന് പ്രസിഡന്റ് നിഷാദ് അബൂബക്കർ, ജനറൽ സെക്രട്ടറി പ്രകാശ് കെ. സീ. മുസ്തഫ ദോഹ സ്റ്റേജ് എന്നിവർ അറിയിച്ചു.

![]()
