റിയാദ് : അനാഥരായ സ്ത്രീ ജീവിതങ്ങൾക്ക് അഭയ സങ്കേതമായ എറണാകുളം ജില്ലയിലെ കടവൂർ ലൗ ഹോമിലെ അന്തേവാസികൾക്ക് സ്നേഹ സ്പർശമേകി റിയാദിലെ കേളി കലാസാംസ്കരിക വേദി.
കേളിയുടെ ‘ഹൃദയപൂർവ്വം കേളി’ ഒരു ലക്ഷം പൊതിച്ചോർ പദ്ധതിയിലുൾപ്പെടുത്തി ഒരാഴ്ചത്തെ ഭക്ഷണം നൽകും .ലൗ ഹോം ഓഡിറ്റോറിയത്തിൽ കേളി സൈബർ വിംഗ് കൺവീനർ സിജിൻ കൂവള്ളൂരിന്റെ അധ്യക്ഷതയിൽ നടന്ന പദ്ധതിയുടെ വിതരണോത്ഘാടനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവ്വഹിച്ചു.
ലൗ ഹോം രക്ഷാധികാരി എൻ പി മാത്തപ്പൻ, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ്, കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, പൈങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി റാജി വിജയൻ, കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം എ വി സുരേഷ്, പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗം സീമ സിബി, പോൾ സി ജേക്കബ് , സിബി ആർട്ലൈൻ, സിബിൻ കൂവളളൂർ , ലൗ ഹോമിലെ അന്തേവാസികൾ, ലൗ ഹോമിൽ സേവനം ചെയുന്ന കന്യാസ്ത്രീകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലൗ ഹോം പ്രതിനിധി സിസ്റ്റർ അൽഫോൻസ സ്വാഗതവും രക്ഷാധികാരി എൻ പി മാത്തപ്പൻ നന്ദിയും പറഞ്ഞു.
![]()
