ജിദ്ദ: ഐ സി എഫ് ഹംദാനിയ ഡിവിഷന് കോണ്‍ക്ലേവ് 2.0 സംഘടിപ്പിച്ചു. പ്രവര്‍ത്തന രംഗത്ത് നേതൃത്വത്തിന് പുതിയ ദിശാബോധവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനും സംഘടന മുന്നോട്ട് വെക്കുന്ന പദ്ധതി വിശദീകരണം നടത്തുന്നതിനും വേണ്ടി നടപ്പിലാക്കുന്ന കോണ്‍ക്ലേവ് മീറ്റ് യൂണിറ്റ് ഭാരവാഹികളില്‍ വലിയ ഉണര്‍വ് ഉണ്ടാക്കി. വിവിധ സെഷനുകളിലായി നടന്ന പരിപാടി ഡിവിഷന് കണ്ട്രോളര് ആദം ആനമങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഡിവിഷന് പ്രസിഡന്റ് സമീര്‍ ലത്വീഫി കുറ്റിമൂച്ചി അധ്യക്ഷത വഹിച്ചു.
കാസിം സഖാഫി (റീകാള്‍) വിഷയാവതരണം നടത്തി. സംഘടന, സംഘാടനം, പ്രവര്‍ത്തനം രൂപ രേഖ വിശദീകരണം നടത്തി മന്‍സൂര്‍ മാസ്റ്റര്‍ ( ഇന്റ്റാക്ടീവ് സെഷന്) സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് അബ്ദുല്‍ റസാഖ് എടവണ്ണ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന സംഘടനാ ക്വിസ് ശ്രദ്ധേയമായി. മത്സരത്തില്‍ മദീന റഹീലി യൂണിറ്റില്‍ നിന്നും അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, ഹാരിസ് അല്‍ അസ്വാല, നിസാര്‍ അത്തോളി സാലിഹിയ്യ എന്നിവര്‍ വിജയികളായി.
യൂണിറ്റ് അവലോകനം വിശദീകരണം ഡിവിഷന് സെക്രട്ടറി ശിഹാബ് വേങ്ങര നേതൃത്വം നല്കി. ശിഹാബ് വേങ്ങര സ്വാഗതവും നിസാര്‍ അത്തോളി നന്ദിയും പറഞ്ഞു.
![]()
