മദീന : സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് എത്തിയ തീർത്ഥാടകൻ മദീനയിൽ വെച്ച് നിര്യാതനായി. കൊല്ലം സ്വദേശി ഷെരീഫ് അഹമ്മദ് കുഞ്ഞ് (71)ആണ് മരിച്ചത് . മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.മദീന അൽ സലാം ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ :ജമീല ബീവി, മക്കൾ: അൽത്താഫ്, അനുഷാ, അസീഫ്.
നിയമ നടപടികൾ പൂർത്തീകരികരിച്ച് മദീനയിൽ കബറടക്കാൻ മദീന കെഎംസിസി വെൽഫെയർ വിഭാഗം കോഡിനേറ്റർ ഷഫീഖിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തകർ രംഗത്തുണ്ട്.
![]()
