പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ 14 ദിവസത്തേ വിട്ടുകൊണ്ട് റാന്നി കോടതി ഉത്തരവ് .അന്വേഷണ സംഘം കോടതിയിൽ നൽകിയ
അപേക്ഷയെ തുടർന്നാണ് പോറ്റിയെ കസ്റ്റഡിയിൽ വിട്ടത് . ശബരിമല സ്വർണ്ണക്കവർച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. ഇന്ന് പുലർച്ചെ 2.30 നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ശബരിമല സ്വർണ്ണ കേസിന്റെ പിന്നിൽ വൻ ഗൂഢസംഘമാണുള്ളതെന്നും ഒന്നാം പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും എസ് ഐ ടി കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
![]()
