റിയാദ് : പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു.
മലാസിലെ അൽമാസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ആഘോഷത്തിൽ നൂറിലധികം അംഗങ്ങളും ഫുട്ബാൾ ടീമും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. സാംസ്കാരിക സമ്മേളനം പ്രസിഡന്റ് സത്യൻ കാനകീൽ ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മുസ്തഫ കവ്വായി സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്, റിഫ പ്രസിഡന്റ് ബഷീർ ചെലാമ്പ്ര, റിയാദ് മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, അറബ്കോ മാനേജിങ് ഡയറക്ടർ രാമചന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ജലീൽ ചെറുപുഴ സ്വാഗതവും ട്രഷറർ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
കണ്ണിന് കുളിർമ്മയേകുന്ന പൂക്കളം ഒരുക്കിയത് ജയേഷിന്റെ നേതൃത്വത്തിൽ രാജീവ് ഓണാക്കുന്ന്, മധു എടച്ചേരി, ബിജു വടക്കേടെത്ത്, മോഹിത്ത് എന്നിവരാണ്. നൗഷാദ് വെള്ളച്ചാൽ ഡിസൈൻ ചെയ്ത ഓണാഘോഷ ബാനർ ശ്രദ്ധേയമായി . വിഭവ സമൃദമായ സദ്യക്കിടയിൽ എഫ് സി താരം സത്താറിന്റെ നേതൃത്വത്തിൽ എഫ് സി അംഗങ്ങൾ ശ്രുതിമധുര ഗാനങ്ങൾ ആലപിച്ചും നൃത്തം വെച്ചും പരിപാടിക്ക് മാറ്റ് കൂട്ടി. ഗോപിനാഥ്, അഷ്റഫ് ചെറുപുഴ, പവിത്രൻ പയ്യാടകത്ത്, അബുബകർ എ ജി, അഷ്റഫ് കവ്വായി, ഇസ്മായിൽ കരോളം, അബ്ദുള്ള പൊന്നിച്ചി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
