റിയാദ് :കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ബദിയ ഏരിയാ സമ്മേളനം ഭാരവാഹികളെ തെരെഞ്ഞെടുത്തു.
കിഷോർ ഇ നിസാം (സെക്രട്ടറി), സരസൻ. വി (പ്രസിഡന്റ്), പ്രസാദ് വഞ്ചിപ്പുര (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഷാജി നെട്ടൂളി,ധർമ്മരാജ് (ജോയിന്റ് സെക്രട്ടറിമാർ), ജയൻ ആറ്റിങ്ങൽ, മുരളി. എൻ. പി (വൈസ് പ്രസിഡന്റുമാർ), നിയാസ് നാസർ (ജോയിന്റ് ട്രഷറർ), ഷമീർ കുന്നത്ത്, ഷറഫുദ്ദീൻ മൂച്ചിക്കൽ, രതീഷ് രമണൻ, അലി കെവി, ജയകുമാർ, മുസ്തഫ, വിജയൻ എ, നിസാം പത്തനംതിട്ട, നിസാർ കുളമുട്ടം, ജയൻ ആറ്റിങ്ങൽ, ഷാജഹാൻ പൂക്കുഞ്ഞ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തിരഞ്ഞെടുത്തു.
ഭാരവാഹികളെ ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീക്ക് പാലത്ത് പ്രഖ്യാപിച്ചു.
മിഗ്ദാദ്, ധർമ്മരാജ്, നിസാം പത്തനംതിട്ട, സന്തോഷ് കുമാർ, ഷമീർ കുന്നത്ത്, സജീവ്കാരത്തൊടി എന്നിവർ വിവിധ പ്രമേയങ്ങൾ വതരിപ്പിച്ചു.
വി എസ് അച്യുതാനന്ദൻ നഗറിൽ നഗറിൽ ഏരിയ സംഘാടക സമിതി ആക്റ്റിംഗ് ചെയർമാൻ ഷാജഹാൻ ഏരിയ പ്രസിഡൻ്റ് അലി കാക്കഞ്ചേരിയെ താൽക്കാലിക അധ്യക്ഷനായി ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനം രക്ഷാധികാരി സമിതി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ജോയിൻറ് ട്രഷറർ ജാർനെറ്റ് നെൽസൺ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആറു യൂണിറ്റുകളിൽ നിന്നായി 63 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കിഷോർ ഇ നിസാം, ജാർനെറ്റ് നെൽസൺ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സീബാ കൂവോട് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
![]()
