റിയാദ്: കൊട്ടാരക്കരയും പരിസരപ്രദേശങ്ങളിലുമായി റിയാദിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ഓണപ്പകിട്ട് 2025 എന്ന പേരിൽ ഓണാഘോഷവും സൗദിയുടെ 95 ആം ദേശീയ ദിനാഘോഷവും വെള്ളിയാഴ്ച സുബദിയിൽ ഉള്ള ഇസ്ത്രയിൽ വച്ച് ആഘോഷിച്ചു. വിഭവ സമൃദ്ദമായ സദ്യ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും വിവിധ കലാകായിക പരിപാടികൾ കൊണ്ടും ആഘോഷം ശ്രദ്ധേയമായി. പ്രസിഡണ്ട് സജു മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക യോഗത്തിൽ ചെയർമാൻ അലക്സ് കൊട്ടാരക്കര ആമുഖ പ്രഭാഷണം നടത്തി.
ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനോയ് മത്തായി യോഗത്തിന് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം റിജോ രാജ് അവതാരകനായി. റിയാദിലെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കൾ പങ്കെടുത്തു. ബാലുകുട്ടൻ, സലീം അർത്തിയിൽ, സുധീർ കുമ്പിൾ, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ, ഡോക്ടർ ജയചന്ദ്രൻ, ഡോക്ടർ അബ്ദുൾ അസിസ്, ഗഫൂർ കൊയിലാണ്ടി, കബീർ പട്ടാമ്പി, പുഷ്പരാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രോഗ്രാം കൺവിനർ ഷൈൻ ദേവിനൊപ്പം ഭാരവാഹി എക്സിക്യൂട്ടിവ് അംഗങ്ങളുമായ ജെറോം മാത്യു, ഷൈജു സക്കറിയ, നൗഷാദ് കുന്നിക്കോട്, റിയാദ് ഫസലുദീൻ,നിസാം കുന്നിക്കോട്, ജേക്കബ് വർഗീസ്, ശ്രീജിത്ത് ജയകുമാർ, ഷിബിൻ മാത്യു, സാംകുട്ടി മത്തായി, അനൂപ് നായർ,ജോസ് വി ജോൺ, ഷാജി സൈനുദ്ധീൻ, മുജീബ് റഹ്മാൻ എന്നിവർ പരിപാടികൾക്കും സദ്യവട്ടങ്ങൾക്കും നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികൾക്കും അത്തപ്പൂക്കളം ഒരുക്കുന്നതിനും വനിതാ വിംഗ് നേതൃത്വം നൽകി.
ട്രെസ്റ്റി അലക്സാണ്ടർ തങ്കച്ചൻ യോഗത്തിന് നന്ദി അറിയിച്ചു.
![]()
