ജിദ്ദ:ജിദ്ദയിൽ തിരുവനന്തപുരം വര്‍ക്കല സ്വദേശി കുഴഞ്ഞു വീണു മരിച്ചു.ചിലക്കൂര്‍ കുന്നില്‍ വീട്ടില്‍ ദില്‍ധാര്‍ (42) ആണ് മരിച്ചത്. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിയെങ്കിലും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു
അബഹൂറില് പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു. നല്ല ക്രിക്കറ്റ് കളിക്കാരനാിരുന്ന ദില്‍ധാര്‍ കൊടിമരം വാരിയേഴ്സ് എന്ന ക്രിക്കറ്റ് ക്ലബിലെ അംഗമായിരുന്നു. 12 വര്‍ഷമായി ജിദ്ദയിലുണ്ട്.
കമറുദ്ദീന്-ജമീലബീവി ദമ്പതികളുടെ മകനാണ്. ഭാര്യ ഖദീജ. മൂന്നു മക്കളുണ്ട്. നടപടിക്രമങ്ങള്‍ക്കായി സുഹൃത്തുക്കളും കെഎംസിസി വെല്‍ഫെയര്‍ വിങ് അടക്കമുള്ള സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്.
![]()
Total Views:
0
