കൊച്ചി : മടങ്ങിവന്ന പ്രവാസികളെയും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെൽ നിവേദനം ഉടൻ പരിഗണിച്ച് ഉത്തരവ് പാസ്സാക്കണമെന്ന് കേരള സർക്കാരിനോട് കേരള ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റീസ് നഗരേഷിന്റെ ബെഞ്ചാണ് അടിയന്തിരമായി ഇന്ന് കേസ് പരിഗണിച്ചതെന്നു പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ പറഞ്ഞു.
പ്രവാസികളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ സർക്കാരിൽ നിന്നും നിന്നും നീതി ലഭ്യമാക്കി വിവിധ വിഷയങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ അക്ഷീണ പരിശ്രമിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ.സൗദിയിൽ പീറ്റർ വർഗീസ് കോഡിനേറ്ററായി പി എൽ സി യുടെ സൗദി ചാപ്റ്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
![]()
