ജിദ്ദ: 33 വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം കല്ലറ സ്വദേശി ജി.കെ. രാധാകൃഷ്ണന് തിരുവനന്തപുരം സ്വദേശി സംഗമം യാത്രയപ്പ് നല്കി. ജിദ്ദയിലെ ഫൈന്‍ കമ്പനിയില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു രാധാകൃഷ്ണന്.
പ്രസിഡന്റ് തരുണ്‍ രത്നാകരന്, ജനറല്‍ സെക്രട്ടറി ജാഫര്‍ ശരീഫ്, ട്രഷറര്‍ ഷാഹിന്‍ ഷാജഹാന്, ജോയിന്റ് സെക്രട്ടറി മൗഷമി ശരീഫ്, മുന്‍ പ്രസിഡന്റ് ഹാജ തിരുവനന്തപുരം, എക്സിക്യൂട്ടീവ് അംഗം വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി.
![]()
