മലപ്പുറം :പാണ്ടിക്കാട് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ പെരിന്തൽമണ്ണ ക്രിയ സിവിൽ സർവീസ് അക്കാദമിയുമായി ചേർന്ന് ആരംഭിക്കുന്ന സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സിന്റെ ധാരണാപത്രം ഒപ്പിട്ടു. ചടങ്ങിൽ പെരിന്തൽമണ്ണ എം.എൽ. എ നജീബ് കാന്തപുരം, സ്കൂൾ പി ടി എ പ്രസിഡന്റ് എം.കെ കുഞ്ഞിമുഹമ്മദ്, എസ്. എം. സി ചെയർമാൻ എ. ടി ഉമ്മർ, പി ടി എ വൈസ് പ്രസിഡന്റ് അഷ്റഫ് പിലാക്കൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനീസ ടീച്ചർ, മുൻ എച്ച്. എം ഇബ്രാഹിം മാസ്റ്റർ, അദ്ധ്യാപകരായ രാജേഷ്, ശിഹാബ്, ജംഷീർ, സിവിൽ സർവീസ് അക്കാദമി സി ഇ ഒ റോഷൻ, അക്കാദമി കോഴ്സ് കോർഡിനേറ്റർ വാഹിദ് തുടങ്ങിയവർ സംബന്ധിച്ചു.
![]()
