ബുറൈദ: ബുറൈദ ഒഐസിസി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റി ബുറൈദ പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ ഗാന്ധി ജയന്തി സ്മൃതി സംഗമം സംഘടിപ്പിച്ചു . ഒഐസിസി പ്രസിഡൻ്റ് അബ്ദുൽ റഹിമാൻ തീരുർ അദ്ധ്യക്ഷതവഹിച്ചു
ഒഐസിസിയുടെ മുതിർന്ന നേതാവ് സജി ജോബ് തോമസ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എൻ്റെ ജീവിതം തന്നെയാണ് എൻ്റെ സന്ദേശം എന്നതിനെ കുറിച്ചു സംസാരിച്ചു . ഒഐസിസി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം മുഖ്യപ്രഭാഷണം നടത്തി . സുധീർ കായംകുളം, അമീസ് സ്വലാഹി,നജുമുദ്ധീൻ കുട്ടമ്പൂർ , എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. ട്രഷറൽ അനസ് ഹമീദ് തിരുപനന്തപൂരം നന്ദിയും പറഞ്ഞു.
![]()
