മലപ്പുറം : പാണ്ടിക്കാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.പി ടി എ യുടെ സഹകരണത്തോടെ ആരംഭിച്ച പരിശീലന കേന്ദ്രം ജീവ കാരുണ്യ പ്രവർത്തകൻ താഹിർ ആമയൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എം കെ കുഞ്ഞു മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രാധാന അധ്യാപിക അനീസ എൻ, പി ടി എ വൈസ് പ്രസിഡന്റ് അഷ്റഫ് പിലാക്കൽ, ഡെപ്യൂട്ടി എച്ച് എം രാജേഷ് വി, ഡാനിഷ്, ദില്‍ഷാദ് ബാബു, ശശികല, സീമ, ശ്രുതി എന്നിവർ സംസാരിച്ചു.
![]()
