ജിദ്ദ: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ ഇമാം റാസി മദ്രസ മുഷ്റിഫ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ഫിദ ഫാത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെപ്റ്റംബര്‍ 23 ന് നടന്ന മത്സരത്തില്‍, ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ അയന ഫാത്തിമ രണ്ടാം സ്ഥാനവും, നൈല മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായി ഫിദ ഫാത്തിനിന് സ്വര്‍ണ നാണയം നല്‍കും.
![]()
