തിരുവനന്തപുരം: ഇഎംഎസ്സിന്റെ മകൾ ഡോക്ടർ മാലതി ദാമോദരൻ(87) തിരുവനന്തപുരത്ത് അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ശാസ്തമംഗലം മംഗലം ലൈനിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘ കാലം തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു.
സംസ്കാരം നാളെ ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
മക്കൾ: പ്രഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്റ്, ന്യൂഡൽഹി), ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്സ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ന്യൂഡൽഹി). മരുമകൾ: ഷീലാ താബോർ (എൻജിനീയർ, സൗദി)
![]()
