കാസറഗോഡ് ഉക്കിനടുക്ക മെഡിക്കൽ കോളേജ്; ജനങ്ങൾക്കായ്, രാഷ്ട്രീയത്തിനപ്പുറം-എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
കാസറഗോഡ് ജില്ലയിൽ ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച ഉക്കിനടുക്ക മെഡിക്കൽ കോളേജ്, ഇന്നും ജനങ്ങൾക്ക് പൂർണ്ണമായ ആശ്വാസം നൽകാൻ കഴിഞ്ഞിട്ടില്ല.
വിശാലമായ സ്ഥലം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിക്കപ്പെടാതെ കെട്ടിടങ്ങൾ ശൂന്യമായി കിടക്കുന്നത്, വർഷങ്ങളായി സ്വപ്നം കണ്ട ജനങ്ങൾക്ക് നിരാശ മാത്രമേ നൽകുന്നുള്ളൂ.
മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാകേണ്ട സമയത്ത്, രാഷ്ട്രീയ തർക്കങ്ങൾക്കും ഭരണപരമായ അനാസ്ഥയ്ക്കും ഇരയായി മാറുന്നത് ക്ഷമിക്കാനാകാത്തതാണ്.
ജനങ്ങളുടെ ജീവനും ആരോഗ്യവും പാർട്ടി നിറങ്ങൾക്കുമപ്പുറമാണ് എന്ന സത്യം അധികാരികൾ തിരിച്ചറിയേണ്ട സമയമാണിത്.
ദിവസേന ആയിരക്കണക്കിന് ആളുകൾ ചികിത്സയ്ക്കായി ദീർഘദൂരം യാത്ര ചെയ്യുകയാണ്.
അത്യാഹിതങ്ങളിൽ നേരത്തെ ചികിത്സ ലഭിക്കാത്തത് ജീവൻ നഷ്ടപ്പെടുത്തുന്നുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന യാഥാർത്ഥ്യമാണ്.
കോളേജ് സജ്ജമാകുന്നതോടെ രോഗികൾക്ക് അടിയന്തര സേവനങ്ങൾ സമീപത്ത് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്.
ആധുനിക ലാബുകൾ, വിദഗ്ധ വിഭാഗങ്ങൾ, യോഗ്യരായ സ്റ്റാഫ്, വേണ്ടത്ര സൗകര്യങ്ങൾ ഇവയെല്ലാം ഉറപ്പാക്കുമ്പോഴേ ഉക്കിനടുക്ക മെഡിക്കൽ കോളേജ് ജനങ്ങളുടെ ആരോഗ്യത്തിന്റെ കരുത്തായി മാറുകയുള്ളു.
അധികാരികളും ജനപ്രതിനിധികളും രാഷ്ട്രീയ കളികൾക്കപ്പുറം ഒരുമിച്ച് പ്രവർത്തിക്കണം.
നാട്ടുകാരുടെ വിശ്വാസത്തെ കളിയായി കാണാതെ, വികസനത്തിന്റെ വഴിയിൽ ഉറച്ചൊരു ചുവടുവെപ്പാണ് ഇപ്പോൾ വേണ്ടത്.
ജനങ്ങൾക്ക് ആവശ്യമായത് വാഗ്ദാനങ്ങളല്ല, പ്രായോഗികവും ഉടൻ ലഭ്യമാകുന്ന ആരോഗ്യസൗകര്യങ്ങളാണ്.
എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
![]()
