നോർക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാർഡ് അംഗത്വം ഇനിമുതൽ വാട്സ് ആപ്പ് വെരിഫിക്കേഷൻ വഴിയും ലഭ്യമാകും. നേരത്തെ പുതിയ അംഗത്വ കാർഡ് എടുക്കുന്നതിനും കാർഡുകൾ പുതുക്കുന്നതിനും രണ്ട് ഒ.ടി.പി സംവിധാനമാണുണ്ടായിരുന്നത്.
ഒ.ടി.പി ഒന്ന് മെയിൽ വഴിയും മറ്റൊന്ന് നാട്ടിലെ മൊബൈൽ നമ്പർ വഴിയുമാണ് ലഭിച്ചിരുന്നത്. മെയിൽ സംവിധാനങ്ങൾ ഉപയോഗിക്കാനറിയാത്ത പലർക്കും ഇതൊരു ബാധ്യതയായി മാറിയിരുന്നു. ഈ സംവിധാനമാണ് ഇനിമുതൽ വാട്സ് ആപ് വഴിയാക്കിയത്.
![]()
