ദോഹ :സംസ്കൃതി ഖത്തർ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം 2025(SLF 2025)നോടനുബന്ധിച്ച് കുട്ടികളുടെ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കേരളത്തിലെ പ്രമുഖ സാഹിത്യകാരൻമാർ പങ്കെടുക്കുന്ന സംസ്കൃതി സാഹിത്യോത്സവം 2025, നടക്കുന്ന സെപ്തംബർ 26 വെള്ളിയാഴ്ച രാവിലെ 09:30 മുതൽ 11:30 വരെ ഖത്തറിലെ ഇന്ത്യൻ സ്കൂൾ 8-ാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി മലയാളഭാഷയിൽ നടത്തുന്ന രചനാ മത്സരങ്ങൾ
1) കഥാരചന
2) കവിതാ രചന
3) ഉപന്യാസ രചന
വേദി: DPS MIS ഓഡിറ്റോറിയം, വക്ര
https://forms.gle/FPfD6VqGLpYnc21v7
വിജയികൾക്കുള്ള സമ്മാനങ്ങൾ സാഹിത്യോത്സവവേദിയിൽ സാഹിത്യനായകർ നേരിട്ടു വിതരണം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7773 6373 (ഫഹദ് മുസ്തഫ) 55287546 (ശ്രീനാഥ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
![]()
