മനാമ :ബഹ്റൈനിൽ കോഴിക്കോട് മാവൂർ സ്വദേശി ദിനേശ് (47 വയസ്സ്) ജോലിക്കിടയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു.
ദിനേശിന്റെ ഭൗതിക ശരീരം ഇന്നലെ വൈകുന്നേരത്തെ എയർ അറേബ്യ ഫ്ലൈറ്റിൽ സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടു പോയി.
ഭാര്യയും രണ്ട് മക്കളും സ്വദേശത്താണ്. സഹോദരൻ മഹേഷ് ബഹ്റൈൻ പ്രവാസിയാണ്.
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ദിനേശിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
![]()
