തൃശൂർ :വാടാനപ്പള്ളി മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്രങ്ങാട്ട് ഗണേശ മംഗലം റോഡ് ഗതാഗതം പുനരാരംഭിക്ക ക്കണമെന്നാവശ്യപ്പെട്ട് റോഡിൽ കൊയ്തു പാട്ടുപാടി ഞാറു നട്ട് വേറിട്ടൊരു പ്രതിഷേധ പ്രകടനം നടത്തി.രണ്ട് വർഷത്തോളമായി ഒഴുക്കാം തോടും, റോഡും പൊളിച്ചി ട്ടിരിക്കുന്നു. വാടാനപ്പള്ളി പഞ്ചായത്തിൽ നടുവിൽക്കര ബസ് റൂട്ട് ഈ റോഡിലൂടെയായിരുന്നു.ഗതാഗത തടസ്സം വരുന്ന സമയത്ത് വാഹനഗതാഗതം തിരിച്ചു വിടുന്നതും ഈ റോഡിലൂടെയായിരുന്നു. യോഗത്തിൽ മഹിള കോൺഗ്രസ് മണലൂർ ബ്ലോക്ക് പ്രസിഡന്റ് ഷീജ വി സി ആദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സുഗന്ധിനി ഗിരീഷ് കൊടി കുത്തി പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പ്രിൻസി സുരേഷ്,
ബോക്ക് ഭാരവാഹികളായ സുരജ സി എൻ, ശ്രീകല സജീവൻ, കുമാരി സുരേഷ്,ഷഫീന ഷബീർ അലി, ഫാത്തിമ ജലീൽ,ആമിന കുട്ടി യുസഫ്,ഗീതകൊച്ചുമോൻ, ഹസീന താജുദ്ധീൻ,സനില ബൈജു എന്നിവർ നേതൃത്വം കൊടുത്തു.
![]()
