അൽ ഖസ്സിം : രാഷ്ട്രീയ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്തനം നടത്തി വരുന്ന ഒ ഐ സി സി സൗദി നാഷണൽ കമ്മറ്റിയുടെ പ്രസിഡന്റ് ബിജു കല്ലുമലയെ ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി പുരസ്കാരം നല്കി ആദരിച്ചു.
ഖസിം സെൻട്രൽ കമ്മറ്റിയുടെ രക്ഷാധികാരി സക്കിർ പത്തറ, സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡന്റ് മുജീബ് ഒതായി ജന. സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട്, ട്രഷറർ ഷിയാസ് കണിയാപുരം എന്നിവർ പങ്കെടുത്തു.
![]()
