റിയാദ് :റിയാദിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ റിയാദ് ഇന്ത്യൻ അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ പ്രസിഡന്റ് ഉമ്മർകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റിയാദ് ഇന്ത്യൻ എംബസി ഡി സി എം ഡോ അബു മാത്തന് ജോർജ്ജ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി അരുൺ കുമരൻ സ്വാഗതവും ഇബ്രാഹിം സുബുഹാൻ നന്ദിയും പറഞ്ഞു.റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികളായ ഷിബു ഉസ്മാൻ,ജയൻ കൊടുങ്ങല്ലൂർ,വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രമുഖ സ്കൂളുകൾ പങ്കെടുത്ത ഇന്റർ സ്കൂൾ ക്വിസ് ഫിനാലെക്ക് റിയ സീനിയർ മെമ്പർ മാധവൻ സുന്ദർ രാജ് നേതൃത്വം നൽകി.സാമൂഹിക സംസ്കാരിക മേഖലയിലെ ജീവകാരുണ്യ സന്നദ്ധ സേവകരായ ഷിഹാബ് കൊട്ടുകാട്, സന്തോഷ് പ്രേം വിൻഫ്രഡ്, അഹമ്മദ് ഇമ്ത്യാസ്, ഷൈജു പച്ച എന്നിവർക്ക് സാമൂഹ്യ പ്രവർത്തനത്തിനുള്ള റിയ ഏർപ്പെടുത്തിയ അവാർഡ് എംബസി ഡി സി എം നൽകി ആദരിച്ചു.
കഴിഞ്ഞ 25 വര്‍ഷത്തെ റിയയുടെ പ്രയാണം രേഖപ്പെടുത്തിയ സിൽവർ ജൂബിലിമാഗസിനും ഡിജിറ്റൽ മാഗസിനുമായ “സിൽവ റിയ” എഡിറ്റോറിയൽ ബോർഡ് മെംബേർസ്നു ഒപ്പം ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപും ചേർന്ന് പ്രകാശനം ചെയ്തു.

25 വർഷ പ്രവർത്തനങ്ങൾ വിവരിച്ചു കൊണ്ടുള്ള ഡോക്ക്യൂമെന്ററി പ്രദർശിപ്പിച്ചു.തമിഴ് നാട്ടിലെ പുത്തൂർ എന്ന ഗ്രാമത്തിലെ ഇരുന്നൂറിൽപരം ജനങ്ങൾക്കായി കുഴൽ കിണർ നിർമ്മിക്കാൻ ആയി ഒന്നര ലക്ഷം രൂപയുടെ ചെക്ക് ഹ്യുമാനിറ്റേറിയൻ ടീമിനു ചടങ്ങിൽ വെച്ചു കൈമാറി.
റിയയിൽ 20 വർഷം പൂർത്തീകരിച്ച മെമ്പർ മാർക്കു അവാർഡ് നൽകി ആദരിച്ചു.മെഗാഷോ ആഘോഷത്തിൽ പ്രശസ്ത പിന്നണി ഗായകരായ നിഖില്‍ മാത്യുവും,സൗമ്യാ സനാതനനും റിയ അംഗങ്ങളും ഒപ്പം റിയാദിലെ പ്രമുഖ നൃത്ത കലാ സ്കൂളുകളും ചേർന്നു അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ഏറ്റവും മികച്ച സാങ്കേതിക മികവോടെ അവതരിപ്പിച്ച് കാണികളെ ആവേശഭരിതമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രി പതിനൊന്ന് മണിക്ക് ദേശീയ ഗാനലാപനത്തോടുകൂടി അവസാനിച്ചു.
ജുബിൻ പോൾ, മഹേഷ് മുരളീധരൻ, സിനിൽ സുഗതൻ എന്നിവർ നേതൃത്വം നൽകി.
![]()
