റിയാദ് : റിയാദിൽ ഹൃദയാഘാതം മൂലം താനൂർ സ്വദേശി മരിച്ചു.പനങ്ങാട്ടൂർ സ്വദേശി ഫിറോസ് മുസ്ലിയാരകത്ത് (37) ആണ് താമസസ്ഥലത്തുവെച്ച് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞയാഴ്ച റിയാദിലെ ഒബൈദ് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.
പിതാവ്: മുഹമ്മദ് അലി (പരേതൻ).മാതാവ്: ബീവിക്കുട്ടി (പരേത)
ഭാര്യ: അനീഷ.മക്കൾ: ഫൈസ ഫാത്തിമ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നൗഫൽ താനൂർ, ഫൈസൽ എടയൂർ, ജുനൈദ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടിക്രമങ്ങൾ നടക്കുന്നു
![]()
