ജുബൈൽ: ജുബൈലിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ജുബൈൽ മലയാളി സമാജം വാട്സാപ്പ് ഗ്രൂപ്പിലെ അംഗസംഖ്യ 1000 പിന്നിട്ടത് ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നിലമ്പൂർ റെസ്റ്റോറന്റിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കപ്പെട്ടു.
കേക്ക് മുറിച്ച് ആരംഭിച്ച ചടങ്ങ്, അംഗങ്ങളിൽ ആഹ്ലാദം ഉയർത്തിയ ഹൃദയസ്പർശിയായ നിമിഷമായി മാറി. നഴ്സും ഗായികയുമായ അനില ദീപു ഗ്രൂപ്പിൽ അംഗമായതോടെയാണ് അംഗസംഖ്യ 1000 എന്ന ചരിത്രസംഖ്യയിലെത്തിയത്.
സംഘടനയുടെ പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതം പറഞ്ഞു. ജാഫർ താനൂർ നന്ദി അറിയിച്ചു.
പരിപാടിയിൽ സൈഫുദ്ധീൻ പൊറ്റശ്ശേരി, അഷ്റഫ് മുവാറ്റുപുഴ, നിസാർ ഇബ്രാഹിം, രാജേഷ് കായംകുളം, സാറാബായി സൈഫുദ്ധീൻ, ശിഹാബ് മങ്ങാടൻ, സിദ്ദിഖ്, ഇർഷാദ് (നിലമ്പൂർ റെസ്റ്റോറന്റ്) എന്നിവരും ആശംസകൾ നേർന്നു.
സന്തോഷ്കുമാർ ചക്കിങ്ങൽ, അജ്മൽ സാബു, ഷഫീഖ് താനൂർ, കുമാർ, നസ്സാറുദീൻ പുനലൂർ, മുബാറക്, അഷറഫ് നിലമേൽ, റിയാസ് പുളിക്കൽ, ഹാരിസ്, തങ്കു, ധന്യ ഫെബിൻ, ബിബി രാജേഷ്, സിനി സന്തോഷ്, ആശ ബൈജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ചടങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സാമൂഹ്യ ഐക്യത്തിനും കൂട്ടായ്മയുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സമാജത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു.
![]()
