ദമാം : ദമാമിൽ താമസസ്ഥലത്ത് ആലപ്പുഴ സ്വദേശി മരിച്ചു. തകഴി ചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാർ (42) ഹൃദയാഘാതം മൂലം ആണ് മരിച്ചത്.
15 വർഷമായി ദമാം അൽ റാഷിദ് വുഡ് പ്രോഡക്റ്റ് ഫാക്ടറിയിലെ പ്രൊഡക്ഷൻ കോഓർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
പിതാവ്: പങ്കജാക്ഷൻ. മാതാവ്: പ്രസന്നകുമാരി. ഭാര്യ: റാത്തോഡ് ദിപാലി ബെൻ, മകൾ അർജുൻ പി.നായർ, അഞ്ജന പി.നായർ.
നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേത്യത്വത്തിൽ പുരോഗമിക്കുന്നു.
![]()
