ജിദ്ദ: ജിദ്ദ സിജി ചാപ്റ്ററും ജിദ്ദ സിജി വിമന്‍ കലക്ടീവും സംയുക്തമായി സിജി കമ്മ്യൂണിറ്റി ലൈബ്രറിക്ക് തുടക്കം കുറിച്ചു. ഷറഫിയ്യ എം.ആര്.എ. റസ്റ്റോറന്റില്‍ നടന്ന സിജി കമ്മ്യൂണിറ്റി ലൈബ്രറി ലോഞ്ചിങ്ങില്‍ ജിദ്ദയിലെ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൽ പങ്കെടുത്ത ചടങ്ങിൽ സിജി ജിദ്ദ ചാപ്റ്റര്‍ ഉപദേശക സമിതി മേധാവി കെ.ടി അബൂബക്കര്‍ അബ്ദുറഹ്മാന്റെ ഖിറാഅത്തോടെയായിരുന്നു ഔദ്യോഗിക ചടങ്ങുകള്‍ തുടങ്ങിയത്. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്മാന് മുഹമ്മദ് കുഞ്ഞി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സിജി ജിദ്ദ കമ്മ്യൂണിറ്റി ലൈബ്രറിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു. സിജി കമ്മ്യൂണിറ്റി ലൈബ്രറി എന്ന ആശയത്തിന് ജീവന് നല്കാന് പരിശ്രമിച്ച ജെ.സി.ഡബ്ലിയു.സി ഉപദേശക സമിതി ഹെഡ് അനീസ ബൈജു ലൈബ്രറിയുടെ ലോഞ്ചിങ്ങിന്റെ പിന്നണി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
കോഡിനേറ്റര്‍മാരുടെ ഉത്തരവാദിത്വത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോഗിച്ച് നടക്കുന്ന സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പ്രവര്‍ത്തന രീതി, പുസ്തകങ്ങള്‍ സര്‍ക്കുലേറ്റ് ചെയുന്ന പ്രവര്‍ത്തനം, മെമ്പര്‍ഷിപ്പ് നേടുന്നതിന്റെ നടപടി ക്രമങ്ങള്‍, നിയമാവലികള്‍ എന്നിവ കമ്മ്യൂണിറ്റി സിജി ലൈബ്രറിക്ക് വേണ്ടി ലൈബ്രറി പോര്‍ട്ടല്‍ തയ്യാറാക്കിയ ജിദ്ദ സിജി ചാപ്റ്റര്‍ മീഡിയ ഹെഡ് റഫീഖ് പേരൂള്‍ വിശദീകരിച്ചു. സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പുസ്തക വിതരണത്തെക്കുറിച്ച് ജെ.സി.ഡബ്ലിയു. സി മെമ്പറും ലൈബ്രറി കോഡിനേഷന്‍ ഹെഡുമായ ഇര്‍ഫാന സജീര്‍ സംസാരിച്ചു.
കമ്മ്യൂണിറ്റി ലൈബ്രറിയുടെ ലോഞ്ചിങ്ങിന് കൂടുതല്‍ മിഴിവേകി കൊണ്ട് ജിദ്ദ സിജി വുമണ്‍ കലക്റ്റീവ് മെമ്പര്‍ അമീന തന്സിംന്റെ കവിത സമാഹരമായ ‘ശലഭായനം’ പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു. ലൈബ്രറിയുടെ ലോഞ്ചിംഗിന്റെ ഭാഗമായി പുസ്തകത്തിന്റെ ആദ്യപ്രതി ജെ.സി. ഡബ്ലിയു.സി മീഡിയ വിംഗ് കോഡിനേറ്ററും എഴുത്തുകാരിയും അധ്യാപികയുമായ റെജി അന്‍വറിന് നല്‍കിക്കൊണ്ട് അധ്യാപക ദിനാചരണവും നടത്തി. ജെ സി ഡബ്ല്യൂ സി ഗ്രൂപ്പിലെ അദ്ധ്യാപികമാരെ പ്രത്യേകം ആദരിച്ചു.
റൂബി സമീര്‍, എ.എം അഷ്റഫ്, ശാക്കിര്‍ ഹുസൈന്, റഷീദ് അമീര്‍, സാദിഖലി തുവ്വൂര്‍, മുസാഫിര്‍, എ.എം സജിത്ത്, സലാഹ് കാരാടന്‍, ഹസ്സന് ചെറൂപ്പ, കബീര്‍ കൊണ്ടോട്ടി, സുല്‍ഫിക്കര്‍ ഒതായി എന്നിവര്‍ ആശംസ നേര്‍ന്നു. ജെ.സി ഡബ്ലി.യു.സി വൈസ് ചെയര്മാന് നബീല അബൂബക്കര്‍ അവതാരകയായി. ജെ.സി ഡബ്ലിയു.സി ട്രഷറര്‍ മാജിത കുഞ്ഞി ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു. ജനറല്‍ സെക്രട്ടറി സൗദ കാന്തപുരം ലൈബ്രറി കോഡിനേറ്ററുടെ അനുഭവങ്ങള്‍ വിശദീകരിച്ചു.
സിജി ജിദ്ദ വൈസ് ചെയര്മാന് മുഹമ്മദ് ബൈജു സ്വാഗതവും ചെയര്‍പേഴ്സണ്‍ റഫ്സീന അഷ്ഫാഖ് നന്ദിയും പറഞ്ഞു.
![]()
