കൊല്ലം : ഓച്ചിറയിൽ ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ഇന്ന് രാവിലെ 6 മണിക്ക് ഓച്ചിറ വലിയകുളങ്ങരയിൽ ആണ് സംഭവം.ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ചേർത്തലയിലേക്ക് പോവുകയായിരുന്ന ബസ്, എതിർദിശയിൽനിന്ന് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു.
തേവലക്കര സ്വദേശികളായ പ്രിൻസ് തോമസ്, മകൻ അതുൽ, മകൾ അൽക്ക എന്നിവരാണ് മരിച്ചത്. ഭാര്യയും മകളും ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.ഭാര്യ സഹോദരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ കൊണ്ട് വിട്ടു വരുന്ന വഴിയാണ് അപകടം ഉണ്ടായത്.

![]()
