റിയാദ് : ടാർഗറ്റ് ഗ്ലോബൽ അക്കാദമി സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്സ്പോ രണ്ടാമത് എഡിഷൻ സെപ്റ്റംബർ 12, 13 തിയതികളിൽ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. “ഡിസ്കവർ, ഡിസൈഡ്, ഡിഫൈൻ യുവർ ഫ്യൂച്ചർ ” എന്ന തീം അടിസ്ഥാനമാക്കി നടക്കുന്ന എക്സ്പോയിൽ ഭാവിയിലെ കരിയർ സാധ്യതകളെക്കുറിച്ചുള്ള പാനൽ ഡിസ്കഷൻ, സെമിനാറുകൾ, ഇന്ററാക്ടീവ് വർക്ക്ഷോപ്പുകൾ, കരിയർ കൗൺസിലിംഗ് സെഷനുകൾ തുടങ്ങിയവ ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കോഡിംഗ്, മെഡിക്കൽ സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്സ്, മാനേജ്മെന്റ്, സ്റ്റഡി ഇൻ സൗദി അറേബ്യ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകളും പ്രദർശനങ്ങളും നടക്കും. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
എക്സ്പോയിലെ മുഖ്യ പ്രഭാഷകരിൽ മുൻ ഐ.എസ്.ആർ.ഒ സയന്റിസ്റ്റും മർകസ് നോളേജ് സിറ്റി സി.ഇ.ഒ യുമായ ഡോ. അബ്ദുസ്സലാം “Raising Green Innovators in the Human-Machine Era” എന്ന വിഷയത്തിൽ സംസാരിക്കും. സൈബർ സുരക്ഷാ വിദഗ്ധനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ആനന്ത് പ്രഭു ജി “Think Smart, Stay Safe and Mastering Life and Learning in the Digital Age” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ, കരിയർ വിദഗ്ധൻ എഞ്ചിനീയർ അബ്ദുൽ നിസാർ “Career Pathways after Grade 12” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകും. റിയാദ് എഡ്യൂ എക്സ്പോയിലെ മുഖ്യ ആകർഷണം വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്ന ഇൻഡസ്ട്രി വിദഗ്ധരെ അണിനിരത്തിയുള്ള പാനൽ ഡിസ്കഷൻ ആണ്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട് നിൽക്കുന്ന പാനൽ ഡിസ്കഷനിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാൻ അവസരം ഉണ്ടാകും.
എഡ്യൂ എക്സ്പോ രണ്ടാം ദിവസത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മേഖലകളിൽ പ്രത്യേകം സെഷനുകൾ ഒരുക്കിയിട്ടുണ്ട്. സൗദിയിലെ ഉപരി പഠന സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, മെഡിക്കൽ & എഞ്ചിനീയറിംഗ്, കൊമേഴ്സ്, സ്റ്റഡി എബ്രോഡ് എന്നീ വിഷയങ്ങളിൽ ഇൻഡസ്ട്രി വിദഗ്ധരുടെ ക്ലാസുകളും സംവാദങ്ങളും നടക്കും. കൂടാതെ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കരിയർ ഗൈഡൻസ് സംഘടനകളും പങ്കാളികളാകുന്ന എക്സ്പോയും വിദ്യാർത്ഥികൾക്ക് നേരിട്ട് വിവരങ്ങൾ ശേഖരിക്കാനുള്ള പ്രത്യേക അവസരം ഒരുക്കും.
ഇന്ത്യയിലെയും വിദേശങ്ങളിലെയും വിവിധ പ്രീമിയർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് മെറിറ്റിൽ തന്നെ അഡ്മിഷൻ നേടുന്നതിന് ആവശ്യമായ ഉയർന്ന നിലവാരത്തിലുള്ള കോച്ചിംഗ് നൽകി കൊണ്ട് വർഷങ്ങളായി ഈ മേഖലയിൽ വിശ്വാസത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ടാർഗറ്റ് ഗ്രൂപ്പ്. റിയാദിൽ പ്രവർത്തനം ആരംഭിച്ച ടാർഗറ്റ് ഗ്ലോബൽ അക്കാദമി അതിന്റെ ആദ്യവർഷം തന്നെ ക്ലാസ് 10, 12 ബോർഡ് പരീക്ഷകളിൽ വിദ്യാർത്ഥികൾ മികച്ച വിജയം നേടി. പ്രത്യേകിച്ച്, NRI വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ എൻഐടികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന DASA Quota വഴി, ആദ്യത്തെ ബാച്ചിൽ തന്നെ 10-ലധികം വിദ്യാർത്ഥികൾ എൻഐടി പ്രവേശനം ഉറപ്പാക്കി. ക്ലാസ് 8 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ട്യൂഷൻ + NEET/JEE/SAT കോച്ചിംഗ് നൽകുന്ന ആദ്യ അക്കാദമിയായ ടാർഗെറ്റ്, റിയാദിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പുതിയ അക്കാദമിക് തലങ്ങൾ തുറന്ന് കൊടുക്കുകയാണ്. റിയാദിലെ കോഴിക്കോട് സ്വദേശികളായ പ്രവാസികളുടെ തൊഴിൽ, ആരോഗ്യ, സാമ്പത്തിക, സാംസ്കാരിക, സാമൂഹികാവസ്ഥകളിൽ സാധ്യമായ ഉന്നമനത്തിന് വര്ഷങ്ങളായി നേതൃത്വം നൽകുന്ന റിയാദ് കോഴിക്കോട് ജില്ലാ കെഎംസിസിയുടെ സഹകരണത്തോടെയാണ് ടാർഗറ്റ് ഗ്ലോബൽ അക്കാദമി റിയാദ് എഡ്യൂ എക്സ്പോ സംഘടിപ്പിക്കുന്നത് .
റിയാദ് എഡ്യൂ എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രെജിസ്ട്രേഷന് വേണ്ടി www.targetglobalacademy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ആദ്യം രജിസ്റ്റർ ചെയുന്ന 500 പേർക്ക് ആയിരിക്കും പ്രവേശനം.
വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ മുനീർ എംസി (ജനറൽ മാനേജർ, ടാർഗറ്റ് ഗ്ലോബൽ അക്കാദമി),മുഹമ്മദ് അസ്ലം (മാർക്കറ്റിംഗ് മാനേജർ, ടാർഗറ്റ് ഗ്ലോബൽ അക്കാദമി),സുഹൈൽ കൊടുവള്ളി (President, Riyadh KMCC Kozhikode Dt.),മുജീബ് മൂത്താട്ട് (Chariman, Business Wing & Secretary, Riyadh KMCC Kozhikode Dt.),ജാഫർ പുത്തൂർമഠം (Gen.Secretary, Riyadh KMCC Kozhikode Dt.), കുഞ്ഞോയി കോടമ്പുഴ
എന്നിവർ പങ്കെടുത്തു.
![]()
