റിയാദ് : വിദ്യാഭ്യാസ കാലഘട്ടം മുതൽ കോൺഗ്രസ്പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനായിരുന്ന നസീർ ഹനീഫ, കോൺഗ്രസ്സിന്റെ പോഷക സംഘടനയായ ഒഐസിസി യുടെ റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടു.
കഴിഞ്ഞ 28 വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന നസീർ ഹനീഫ റിയാദിലെ അൽ മൂസ ഇലക്ട്രിക്കൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നു. റിയാദിലെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ ഇദ്ദേഹം കരുനാഗപ്പള്ളി സ്വദേശിയാണ്
![]()
