ദോഹ: ഖത്തറിലെ ഇന്ത്യൻ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഒതേഴ്സ് ഫോറം ഡി എൽ എഫ് ലിറ്റററി ഫെസ്റ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോൽസവം ഡിസംബർ ആദ്യവാരം നടക്കും.
എഴുത്തിനെയും വായനയെയും ഇഷ്ടപ്പെടുന്ന ഏവർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന സാഹിത്യ ശിൽപ്പശാലകൾ, വിഷയാവതരണങ്ങൾ,
സെമിനാറുകൾ, പുസ്തക പ്രദർശനം, മീറ്റ് ദ ഓതർ, സംഗീതസായാഹ്നം തുടങ്ങിയവ ഉൾചേർന്നതാവും പരിപാടി.
എഴുത്തിൻ്റെ രസതന്ത്രം, സാഹിത്യാസ്വാദനത്തിലെ പുതിയ പ്രവണതകൾ, കവിതയുടെ മണ്ണും ആകാശവും,
കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ, സാംസ്കാരിക സദസ്സ്
തുടങ്ങിയ വിവിധ സെഷനുകൾക്ക്
ഇന്ത്യയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള പ്രമുഖ എഴുത്തുകാർ നേതൃത്വം നൽകും.
ഡിസംബർ നാല് അഞ്ച് തിയ്യതികളിൽ നടക്കുന്ന സാഹിത്യോൽസവം സൂഫി-ഖവാലി കലാകാരന്മാർ നയിക്കുന്ന സംഗീതനിശയോടെ പര്യവസാനിക്കുമെന്നഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
