ജിദ്ദ: മൂന്നര പതിറ്റാണ്ടു പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി ജിദ്ദ എറണാകുളം ജില്ലാ നേതാവ് അബ്ദുൽ കരീം മൗലവി പല്ലാരിമംഗലത്തിന് യാത്രയയപ്പ് നൽകി. എറണാകുളം – ജിദ്ദ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് റഷീദ് ചാമക്കാടൻ അധ്യക്ഷത വഹിച്ചു. ജാബിർ മടിയൂർ സ്വാഗതവും ശാഹുൽ പേഴക്കപ്പിള്ളി നന്ദിയും രേഖപ്പെടുത്തി.
സ്വകാര്യ സന്ദർശനാർത്ഥം സൗദിയിലെത്തിയ മുസ്ലിം ലീഗ്ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഇബ്രാഹിം കവലയിൽ തൻ്റെ സുഹൃത്തായ അബ്ദുൽ കരീം മൗലവിയുമായുള്ള ബാല്യകാല ഓർമ്മകൾ പങ്കുവെച്ചു. വിശുദ്ധ ഭൂമിയിൽ പ്രവാസം അനുഷ്ഠിക്കാനായതും, ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ഹജ്ജിനെത്തുന്ന വിശ്വാസി സമൂഹത്തിന് സേവനം നൽകാനായതും ജീവിത സായൂജ്യം നൽകുന്ന ഒന്നായതിൽ അതീവ സന്തുഷ്ടനാണെന്ന് അബ്ദുൽ കരീം മൗലവി വ്യക്തമാക്കി.
കെ എം സി സി ജിദ്ദാ സെൻട്രൽകമ്മിറ്റി ഉപാധ്യക്ഷൻ റസാഖ് മാസ്റ്റർ, സെൻട്രൽ കമ്മിറ്റി ജന.സെക്രട്ടറി വി.പി. മുസ്തഫ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞാറക്കോടൻ, സക്കീർ നാലകത്ത്, സിറാജ് കണ്ണവം , ഇസ്ഹാഖ് പൂണ്ടോളി എന്നിവർ പങ്കെടുത്തു.
കെ എം സി സി സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട്, ഉന്നതാധികാര സമിതി അംഗം നസീർ വാവാക്കുഞ്ഞ്, ജുബൈൽ കെ എം സി സി പ്രസിഡണ്ട് ഷിബു ഇബ്രാഹിം, സൗത്ത് സോൺ പ്രസിഡണ്ട് അനസ് പെരുമ്പാവൂർ, സെക്രട്ടറി നാസർ വേലഞ്ചിറ, കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി നേതാക്കളായ റഷീദ് ചാമക്കാടൻ, ജാബിർ മടിയൂർ, അഷ്റഫ് മൗലവി പല്ലാരിമംഗലം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അബ്ദുൽ റഷീദ് ആലുവ, സമീർ ആലപ്പുഴ, ഹംസ അറക്കൽ, മുഹമ്മദ് പല്ലാരിമംഗലം തുടങ്ങ{വർ യാത്ര അയപ്പു യോഗത്തിന് നേതൃത്വം നൽകി.
![]()
