നെഹ്റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു.
ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിൽ പങ്കെടുക്കാം.
വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ്സ് ഒരുക്കി നെഹ്റു ട്രോഫിയുടെ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം.
മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് നെഹ്റു ട്രോഫി വള്ളം കളി കാണുവാൻ പാസ്സ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേർക്ക് എന്ന വിവരം വാട്ട്സ്ആപ്പ് മെസ്സേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിൻറെ ക്യൂ ആർ കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന ആഗസ്റ്റ് 30 നോ, മുൻ ദിനമോ ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്പെഷ്യൽ കൗണ്ടറിൽ നിന്ന് കൈപ്പറ്റണം.
![]()
