ജിദ്ദ: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20-ന് ലോകമെമ്പാടും സദ്ഭാവനാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ട്കൊണ്ട് സദ്ഭാവനാ ദിനമായി ആചരിച്ചു . മലയാളികൾ കൂടുതലായി താമസിക്കുന്ന ജിദ്ദയിലെ ഷറഫിയ പോസ്റ്റ് ഓഫീസിന് സമീപത്തുള്ള പൊതുപാർക്കിലാണ് സദ്ഭാവനാ ദിനത്തിന് വേദിയൊരിക്കിയത്.
പരിസ്ഥിതി സൗഹൃദവും തലമുറകൾക്ക് പ്രതീക്ഷ നൽകുന്നതുമായ സന്ദേശങ്ങൾ പങ്കുവെക്കുന്നതിനായി വൃക്ഷതൈ നട്ട് പരിപാടിക്ക് തുടക്കമായി. ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കൽ, സീനിയർ ഒ.ഐ.സി.സി നേതാവ് സൈഫുദ്ധീൻ വാഴയിൽ എന്നിവർ ചേർന്ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി കമാൽ കളപ്പാടൻ സദ്ഭാവനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, മതേതര മൂല്യങ്ങൾ, ദേശീയ ഐക്യം, സഹോദരാഭാവം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി സദ്ഭാവനാ ദിനത്തിൽ ഓർമ്മിപ്പിച്ചു.
ഉസ്മാൻ മേലാറ്റൂർ വൃക്ഷതൈ നട്ടു.
പ്രവാസി സമൂഹത്തിൽ ഐക്യവും സൗഹൃദവും വളർത്തിയെടുക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സ്ഥിരമായി സംഘടിപ്പിക്കാറുള്ളത്. സദ്ഭാവനാ ദിനാഘോഷം അതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
യു.എം. ഹുസൈൻ മലപ്പുറം, ഫൈസൽ മക്കരപ്പറമ്പ,
മുജീബ് കാളികാവ്,
പി.കെ. നാദിർഷ,
ശരീഫ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തോടെയും സജീവ സാന്നിധ്യത്തോടെയുമാണ് പരിപാടി വിജയകരമായി നടത്തപ്പെട്ടത്.
![]()
