റിയാദ്: സൗദിയിലെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേര് മരിച്ചു. മലപ്പുറം വണ്ടൂര്‍ പാലേമഠം മോയിക്കല്‍ ബിഷര്‍ ഉമര്‍ (28) ആണ് മരിച്ചത്. ലാന്റ് സര്‍വ്വേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹജീവനക്കാരായ സുഡാന് പൗരന്മാരാണ് മരിച്ച മറ്റു മൂന്നുപേര്‍. ജോലി ആവശ്യാര്‍ത്ഥം ലൈലാ അഫ്ലാജിലേയ്ക്കു പുറപ്പെട്ട സംഘം സഞ്ചരിച്ച പിക്കപ്പ് വാനില്‍ ദിശ തെറ്റിയെത്തിയ ട്രെയിലര്‍ അല്‍ ഖര്‍ജ്-ദിലം റോഡില്‍ വെച്ച് ഇടിച്ച് ആയിരുന്നു അപകടം. റിയാദില്‍ നിന്നു 300 കിലോ മീറ്റര്‍ അകലെ ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ നാലുപേരും തല്‍ക്ഷണം മരിച്ചു.
പിതാവ് ഉമര്‍ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി പ്രവര്ത്തകന് മുജീബ് ഉപ്പടയും ബഷീറിന്റെ ബഷീറിന്റെ അമ്മാവന് റഹ്മത്തുല്ലയും ദിലം ആശുപത്രിയിലെത്തി. മൃതദേഹം നാട്ടില്‍ സംസ്കരിക്കുന്നതിന് നിയമ നടപടി ആരംഭിച്ചു. അല്‍ ഖര്‍ജ്, അഫ്ലാജ് എന്നിവിടങ്ങളിലെ കെഎംസിസി പ്രവര്‍ത്തകരും സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വുരം സഹായവുമായി രംഗത്തുണ്ട്. സന്ദര്‍ശക വിസയിലെത്തിയ മാതാവ് സല്‍മത്ത് റിയാദിലുണ്ട്. ഭാര്യ: റംസീന.
![]()
