റിയാദ്: കൊച്ചി കൂട്ടായ്മ റിയാദിന്റെ നേതൃത്വത്തിൽ കെ.ബി. ഖലീൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് അൽമാസ് ഓഡിറ്റോറിയത്തിൽ ദേശീയഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
കൂട്ടായ്മ പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം ജിബിൻ സമദ് ആമുഖ പ്രസംഗം നടത്തി. പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു.ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ഫോർക്ക കൺവീനർ ഉമ്മർ മുക്കം, ലോക കേരള സഭാംഗം ഇബ്രാഹിം സുബ്ബാൻ, പി.എം.എഫ് ഭാരവാഹികളായ ഷിബു ഉസ്മാൻ, റസ്സൽ, ബിനു കെ. തോമസ്, മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് കരീം കാണാപുരം,കൃപ വൈസ് പ്രസിഡന്റ് സൈഫ് കൂട്ടുങ്കൽ ,നമ്മൾ ചാവക്കാട്ടുകാർ ഭാരവാഹി ഷാജഹാൻ ചാവക്കാട്,ബെസ്റ്റ് വേ ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹി നിയാസ് പാനൂർ, ബെസ്റ്റ് വിങ് ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ ശുകൂർ, നിസാം എന്നിവർ പങ്കെടുത്തു.
അനുസ്മരണത്തിന്റെ ഭാഗമായി കൊച്ചി കൂട്ടായ്മ പ്രഖ്യാപിച്ച ഖലീൽ മെമ്മോറിയൽ സ്കോളർഷിപ്പ് ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ബാൻ, റഹ്മാൻ മുനമ്പത്ത് എന്നിവർ വിതരണം ചെയ്തു. അംഗങ്ങൾക്ക് വേണ്ടി ഒരുക്കിയ 5 ലക്ഷം രൂപ പ്രീമിയം കവറേജുള്ള ഹെൽത്ത് ഇൻഷുറൻസ് വിതരണം ജിബിൻ സമദ് കൊച്ചി നിർവഹിച്ചു.
ഇവന്റ് കൺട്രോളർ റഹീം ഹസ്സൻ പരിപാടി നിയന്ത്രിച്ചു. വെൽഫെയർ കൺവീനർ ഷഹീൻ, ചാരിറ്റി കൺവീനർ സാജിദ്, എം.എസ്.എഫ് കൺവീനർ നിസ്സാർ നെയ്ചു, സുൽഫിക്കർ, അർഷാദ്, മുൻ സെക്രട്ടറി ജിനോഷ്, സിറാജ് ബീരാൻ, ഹാഷിം, നിസാർ ഷംസു, അസീസ്, ആദിൽ ഷാജി , അബ്ദുൽജബാർ എന്നിവർ പങ്കെടുത്തു.
ട്രഷറർ ഷാജഹാൻ പലസ്തീൻ ഐക്യദാർഢ്യ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി ഹാഫിസ് സ്വാഗതവും ട്രസ്റ്റ് കൺവീനർ റഫീഖ് നന്ദിയും പറഞ്ഞു.
കൊച്ചി കൂട്ടായ്മയുടെ സ്ഥാപക നേതാവ് ആയിരുന്ന കെ ബി ഖലീൽ റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാനിദ്യമായിരുന്നു.പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോർക്ക , പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി അടക്കമുള്ള നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
![]()
