റിയാദ്:പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളും ക്ഷേമവുമായി ബന്ധപ്പെട്ട ആശങ്കകളും മുൻനിർത്തി മുൻമന്ത്രി ഡോ. കെ. ടി. ജലീലുമായി പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രതിനിധികൾ ഹോട്ടൽ അപ്പോളോ ഡിമാറോയിൽ ഔപചാരിക കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ പ്രവാസികൾ നേരിടുന്ന യാത്രാ ദുരിതങ്ങൾ, പ്രവാസികളുടെ ക്ഷേമ പദ്ധതികളുടെ അപര്യാപ്തമായ നടപ്പാക്കൽ, പുനർജീവന നടപടികളിലെ വൈകല്യം എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ചും ആശയവിനിമയം നടന്നു.
പ്രവാസികളുടെ ക്ഷേമത്തിനായി സർക്കാർ തലത്തിൽ കൂടുതൽ ഗുണാത്മകമായ ഇടപെടലുകൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട നിവേദനം ഡോ. ജലീലിന് സമർപ്പിച്ചു.
കൂടിക്കാഴ്ചയിൽ പി.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡണ്ട് നിഹാസ് പാനൂർ, വൈസ് പ്രസിഡണ്ട് നജുമുദീൻ വൈലത്തൂർ, ജനറൽ സെക്രട്ടറി ശിഹാബ് വളാഞ്ചേരി, ട്രഷറർ ഹംസ പൊന്നാനി, അസീസ് തേവലക്കര എന്നിവരുള്‍പ്പെടെയുള്ള ഭാരവാഹികൾ പങ്കെടുത്തു.
![]()
