ദമ്മാം : കേരള എഞ്ചിനീയർസ് ഫോറം ദമ്മാം ചാപ്റ്റർൻ്റെ ആഭിമുഖ്യത്തിൽ ദമ്മാം സെൻട്രൽ ഹോസ്പിറ്റലും ആയി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ക്യാംപിൽ പങ്കെടുത്ത് നിരവധി പേർ രക്തം ദാനം ചെയ്തു.
ദേശീയ സ്നേഹത്തിൻ്റേയും സേവനത്തിൻ്റേയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിച്ച ക്യാമ്പ് കെ.ഈ. എഫ് ദമ്മാം ചാപ്റ്ററിന്റെ പ്രതിബദ്ധതയുടെ തെളിവായിരുന്നുവെന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്തു കൊണ്ട് സെക്രട്ടറി അഫ്താബു റഹ്മാൻ അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡൻ്റ് ഷഫീഖ്,റിയാസ് ബഷീർ മുഹസ്സിന എന്നിവർ നേതൃത്വം നൽകി. മീഡിയ കൺവീനർ കാമിൽ ഹാരിസ് നന്ദി പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
![]()
