ന്യൂഡല്‍ഹി:വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അടക്കം ഉയര്‍ത്തി കൊണ്ടുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വോട്ടര്‍ അധികാര്‍ യാത്രക്ക് നാളെ ബീഹാറിൽ തുടക്കം.യാത്രയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിന് ഒപ്പമുണ്ടാകും. ഇന്ത്യാ സഖ്യത്തിലെ മറ്റു നേതാക്കളും പങ്കെടുക്കും. ബീഹാറിലെ സാസാരാമില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് മുപ്പതാം തീയതി സമാപിക്കും. സെപ്റ്റംബര്‍ ഒന്നാം തീയതി പട്നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലിയും സംഘടിപ്പിക്കും. യുവാക്കളും തൊഴിലാളികളും കര്‍ഷകരും അടക്കം രാജ്യത്തെ എല്ലാ പൗരന്മാരോടും യാത്രയുടെ ഭാഗമാകാന്‍ രാഹുല്‍ അഭ്യര്‍ഥിച്ചു
![]()
