റിയാദ്: കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന് (കെ.ഡി.എം.എഫ് റിയാദ്) പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.
‘ബൂട്ട് ക്യാമ്പ്’ എന്ന പേരിൽ വിജ്ഞാനവും വിനോദവും ആത്മീയതയും ഉള്‍പ്പെടുത്തി വ്യാഴം വൈകീട്ട് അല്‍ഖര്‍ജിലെ ലോജീന് റിസോര്‍ട്ടിലായിരുന്നു ക്യാമ്പ് നടത്തിയത് . ‘ഇശല്‍ പയറ്റ്’ എന്ന പേരില്‍ മൂന്ന് ടീമുകളായി തിരിഞ്ഞ് രാത്രി നടന്ന മത്സരത്തോടെയാണ് ബൂട്ട് ക്യാമ്പ് തുടങ്ങിയത്. സെക്രട്ടറിയും സര്‍ഗ്ഗവേദി ചെയര്‍മാനുമായ സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍ പൊയില്‍ പരിപാടി നിയന്ത്രിച്ചു. അബ്ദുല്‍ ലത്തീഫ് ദര്‍ബാര്‍, മിന്‍ഹാജ് വെളിമണ്ണ, അന്‍സാര്‍ പൂനൂര്, റിയാസ് മണ്ണില്കടവ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഒരു വിശ്വാസിയുടെ ജീവിതവും, അനുബന്ധ ദിനചര്യകളും എങ്ങനെയായിരിക്കണം എന്നത് പ്രവര്‍ത്തകര്‍ക്ക് അബ്ദുള്ള ബാഖവി വാവാട് ക്ലാസ്സെടുത്തു. കെഡിഎംഎഫ് ട്രഷറര്‍ സൈനുല്‍ ആബിദ് മച്ചക്കുളം നേതൃത്വം നല്കി. ജുനൈദ് യമാനി, ജാസിര്‍ ഹസനി, ഹാരിസ് മടവൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. രണ്ടാം ദിവസം വെള്ളിയാഴ്ച ദിവസത്തിലെ മഹത്വങ്ങളും വ്യക്തികള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളും കെ.ഡി.എം.എഫ് പ്രസിഡന്റ് ശാഫി ഹുദവി ഓമശ്ശേരി ‘വാക് വിത്ത് ഇമാം’ എന്ന പരിപാടിയില്‍ പങ്കെടുത്ത് വിശദീകരിച്ചു. സഫറുള്ള കൊയിലാണ്ടി, ശാഫി മടവൂര്‍, ജംഷിദ് ഒളവണ്ണ, റസില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ‘ആരോഗ്യത്തെ സ്നേഹിക്കുക, വ്യായാമത്തെ അനുഭവിക്കുക’ ബഷീര്‍ താമരശ്ശേരിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് വ്യായാമ പരിശീലനം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജുനൈദ് മാവൂര്‍, നാസിര്‍ ചാലക്കര, സൈദലവി ചീനിമുക്ക്, ഷാഫി കോരങ്ങാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നൽകി.
![]()
