ദമാം:പെരുമ്പാവൂർ സ്വദേശി ദമാമിൽ നിര്യാതനായി. ഡ്രൈവിങ്ങിനിടെ സ്ട്രോക്ക് ഉണ്ടായി ട്രെയിലര്‍ അപകടത്തില്‍പെട്ട് ഗുരുതര പരിക്കുകളോടെ ദമാം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ വെങ്ങോല അലഞ്ഞിക്കാട്ടില്‍ അബൂബക്കര്‍ മകന് ഷമീര്‍ (43) ആണ് മരിച്ചത്. കഴിഞ്ഞ
ജൂലൈ 17- ന് ദമാം റിയാദ് ഹൈവേയില്‍ ദമാം ചെക്ക് പോയിന്റിന് അടുത്തു വെച്ചുണ്ടായ അപകടത്തെ തുടർന്നു അബോധവസ്ഥയില്‍ ആയ യുവാവ് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് മരണം. അപകട വിവരമറിഞ്ഞ് ഭാര്യയും സഹോദരനും ദമാമില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
ഭാര്യ ഷഹാന. മകള്‍: ഷിഫാന (പ്ലസ് വണ്‍), മകന് ഷിഫാസ് -(7ാം ക്ലാസ്).
![]()
