ഷാർജ : കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. കണ്ണൂര്‍ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്സല്‍ (28) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്സലിനെ ഉടന്‍തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്മി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.സമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോയി.
![]()
