പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ള സന്ദർഭങ്ങളിൽ ആക്സസ് ചെയ്യാനും ആവശ്യമുള്ള വകുപ്പുകളിലേക്കും മറ്റും ഔദ്യോഗിക രേഖയായി സമർപ്പിക്കാനും സാധിക്കും.ഡിജി ലോക്കർ പ്രവാസികൾക്കും പ്രയോജനപ്പെടുത്താം.
ആധാർ കാർഡ്, ഡ്രെവിംഗ് ലൈസൻസ്, പാൻകാർഡ്, റേഷൻ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിച്ച വിവിധ സർട്ടിഫിക്കറ്റുകൾ മുതലായവ ഇങ്ങിനെ സൂക്ഷിക്കാൻ സാധിക്കും.
സർട്ടിഫിക്കറ്റ് നമ്പർ, വർഷം മുതലായ വിവരങ്ങൾ നൽകിയാൽ അതത് വകുപ്പുകളിലെ സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ രൂപം ആപ്പിൽ എത്തും.
പാസ്പോർട്ട്, വോട്ടർ ഐഡി എന്നിവക്ക് ഈ സൗകര്യങ്ങൾ അടുത്തു തന്നെ ഏർപ്പെടുത്തുമെന്ന് അന്വേഷണത്തിൽ അറിയാൻ സാധിച്ചു.
ആധാർ കാർഡ് നമ്പർ, ഇന്ത്യയിലെ മൊബൈൽ നമ്പർ എന്നിവയാണ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ ഘടകങ്ങൾ.
https://www.digilocker.gov.in/
![]()
