റിയാദ് :കഴിഞ്ഞ 20 വർഷം ആയി റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തു സജീവ സാനിധ്യമായ “തറവാട് കുടുംബകൂട്ടായ്മ” 2025 – 26 വർഷത്തേക്ക് ഉള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കാരണവർ – നിസ്താർ കോയ, സോമശേഖർ എസ് (കാര്യദർശി ),
പ്രഭ കുമാർ കോവിലകത്തു(ഖജാൻജി), രാജേഷ് കോഴിക്കോട്(കലാ കായിക ദർശി ),രാജേഷ് പണിക്കർ (പൊതു സമ്പർക്ക ദർശി ) എന്നിവരാണ് പുതിയ നേതൃത്വം.
മുഖ്യ രക്ഷധികാരി രമേശ് മണിമേൽ അധ്യക്ഷത വഹിച്ച വാർഷിക ജനറൽ ബോഡിയോഗത്തിൽ ഉപദേശക സമിതി അംഗം പ്രമോദ് ചിറ്റാർ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി.
തറവാട് കുടുംബാംഗങ്ങളുടെ മാനസികവും ശരീരികവുമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയും കൂടെ സമൂഹത്തിൽ അർഹത പെട്ടവർക്ക് സഹായവുമായി തറവാട് എപ്പോഴും കൂടെ ഉണ്ടാവും എന്നും, കഴിഞ്ഞ 19 വർഷവും തറവാടിന്റെ പ്രവർത്തനങ്ങളെ നല്ലരീതിയിൽ നോക്കിക്കണ്ട എല്ലാ പ്രവാസി സുഹൃത്തുക്കളോടുള്ള നന്ദിയും ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത
ചടങ്ങിൽ എല്ലാ കുടുംബങ്ങളും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു. ശേഷം
നന്ദി പ്രകടനത്തോട് കൂടി ചടങ്ങ് അവസാനിച്ചു.
![]()
